Tuesday, March 14, 2006

ബ്ലോഗുകാലം

ബ്ലോഗാന്‍ തുടങ്ങിയിട്ട്‌ ഒരു കൊല്ലം കഴിഞ്ഞു. എന്നിട്ടോ?
ഇത്രയും കാലം എഴുത്തില്‍ നിന്നും വായനയില്‍ നിന്നുമൊക്കെ ഒരു ഒളിച്ചോട്ടം ആയിരുന്നു ചെയ്തിരുന്നത്‌. ബ്ലോഗാന്‍ തുടങ്ങിയപ്പോള്‍ അങ്ങനെയാവില്ല എന്നുറച്ചതാണ്‌, പക്ഷെ...
ഇപ്പോഴും എഴുതാന്‍ മോഹമില്ലാഞ്ഞിട്ടല്ല, പിന്നെ?
പലപ്പോഴും എന്നെത്തന്നെ മുഖാമുഖം കാണാന്‍ ഒരു മടി. ഞാന്‍ എന്റെ അടുത്തുണ്ടെന്ന്‌ എനിക്കുനല്ല ബോധമുണ്ട്‌. എങ്കിലും എന്റെ തന്നെ മുഖത്ത്‌ നോക്കാന്‍ ഒരു മടി...
എന്തിന്‌?
സ്വയം അര്‍ത്ഥമില്ലാത്തവന്‍ എന്നുവിചാരിച്ചിട്ടാണോ? അല്ലേഅല്ല. സത്യത്തില്‍ സ്വയം ചികഞ്ഞു നോക്കിയാല്‍ പലതും കാണാം. അതുതന്നെയാണ്‌ പ്രശ്നം. കാണണമെന്നില്ല. കണ്ടിട്ടും കാര്യമെന്താണ്‌?
അതെ എഴുത്തിനിപ്പോളും ഞാന്‍ പുറം തിരിഞ്ഞിരിക്കുകതന്നെ ആണ്‌. മടി എന്ന സ്ഥായിഭാവവും കൂട്ടിനുണ്ട്‌. പിന്നെ 'പലവക' കാര്യങ്ങളും.
ഒന്നിനും ഒരു അര്‍ത്ഥവുമില്ലെന്നേ...

1 comment:

അനംഗാരി said...

സുനില്‍, ഈ ബ്ലോഗിനെന്തോ കുഴപ്പമുണ്ട്. എനിക്ക് ഇതു മുഴുവനായി കാണാന്‍ കഴിയുന്നില്ല. അതുപോലെ കമന്റ് ലിങ്കും കാണുന്നില്ല. ഇതു യൂണിക്കോഡിലല്ലാതെ കാണാന്‍ കഴിയുന്നുണ്ട്. പക്ഷെ വായിക്കാനാവില്ലല്ലോ?.എന്തായാലും ഒന്നു പരിഹരിക്കൂ. ഇനി ഓരോന്നായി പോരട്ടെ.